
രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന 13 പ്രധാന കരാറുകളില്‍ പത്തെണ്ണമാണ് കമ്പനി ഏകപക്ഷീയമായി റദ്ദാക്കിയിരിക്കുന്നത്.
ജോലി സമയം കൂട്ടിയേക്കും; അവധികളും ബോണസുകളും വെട്ടിനിരത്തും
ജീവനക്കാരുടെ അവധി ദിനങ്ങള്‍, അധിക അലവന്‍സുകള്‍ (ദൗഹമഴല), ബോണസുകള്‍, ജോലി സമയം എന്നിവയെല്ലാം നിര്‍ണ്ണയിക്കുന്ന സുപ്രധാന ജനറല്‍ കരാറായ 'മാന്റല്‍ടാരിഫ് ഫെര്‍ട്രാക്' (Manteltarifvertrag) ഉള്‍പ്പെടെയുള്ളവയാണ് മാനേജ്മെന്റ് റദ്ദാക്കിയിരിക്കുന്നത്.
നിലവില്‍ ഫോക്സ്വാഗനില്‍ ആഴ്ചയില്‍ 35 മണിക്കൂര്‍ തൊഴില്‍ സമയമാണ് (35StundenWoche) നിലവിലുള്ളത്. എന്നാല്‍ കരാറുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ ആഴ്ചയിലെ തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നിബന്ധനകള്‍ 2027 മുതല്‍ കൊണ്ടുവരാന്‍ മാനേജ്മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കമ്പനി റദ്ദാക്കിയ പ്രധാന കരാറുകള്‍:
ജനറല്‍ വര്‍ക്കിംഗ് എഗ്രിമെന്റ് (Manteltarifvertrag)
വേതന കരാര്‍ (Entgelttarifvertrag)
താരിഫ് അലവന്‍സ്, അധിക വേതന കരാറുകള്‍
വര്‍ക്കിംഗ് ടൈം റെഗുലേഷന്‍ കരാറുകള്‍
ട്രെയിനിംഗ് അഗ്രിമെന്റിലെ പ്രധാന വകുപ്പുകള്‍ (�� 6, 18)
സ്പെഷ്യലിസ്ററ്, മാനേജ്മെന്റ് വിഭാഗങ്ങള്‍ക്കായുള്ള 'താരിഫ് പ്ളസ്' കരാറുകള്‍
'തൊഴിലാളികളോടുള്ള കടുത്ത ഫൗളും ബ്ളാക്ക്മെയിലിംഗും'; യൂണിയന്‍ രോഷത്തില്‍
മാനേജ്മെന്റിന്റെ ഈ നീക്കത്തിനെതിരെ തൊഴിലാളി പ്രതിനിധികള്‍ ആഞ്ഞടിച്ചു. "ഇത് ജീവനക്കാരോട് മാനേജ്മെന്റ് കാട്ടിയ ക്രൂരമായ ഫൗളാണ്; തൊഴിലാളികളുടെ പോക്കറ്റില്‍ കൈയിട്ട് വാരനുള്ള നാണംകെട്ട നീക്കം," എന്ന് ഐ.ജി മെറ്റാള്‍ ഡിസ്ട്രിക്റ്റ് മേധാവി തോര്‍സ്ററന്‍ ഗ്രോഗര്‍ പ്രതികരിച്ചു. ലാഭം സ്വകാര്യവല്‍ക്കരിക്കുകയും ബിസിനസ് നഷ്ടങ്ങള്‍ തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു 'ബ്ളാക്ക്മെയിലിംഗ്' ആണെന്നും വര്‍ഷാവസാനത്തോടെ മാനേജ്മെന്റുമായി അതിശക്തമായ പോരാട്ടമുണ്ടാകുമെന്നും വര്‍ക്ക്സ് കൗണ്‍സില്‍ അധ്യക്ഷ ഡാനിയേല കാവല്ലോ മുന്നറിയിപ്പ് നല്‍കി. 5 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് യൂണിയന്‍ രംഗത്തെത്തി നില്‍ക്കെയാണ് മാനേജ്മെന്റിന്റെ ഈ പ്രഹരം.
'നിലനില്‍പ്പിന് കടുത്ത തീരുമാനങ്ങള്‍ അനിവാര്യം' എന്ന് മാനേജ്മെന്റ്
കഴിഞ്ഞ ഒന്നര വര്‍ഷമായി ആഗോളതലത്തിലും ജര്‍മ്മനിയിലും ഓട്ടോമൊബൈല്‍ വിപണി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് അടിയന്തര നടപടികളിലേക്ക് നയിച്ചതെന്ന് ഫോക്സ്വാഗന്‍ പേഴ്സണല്‍ ബോര്‍ഡ് അംഗം ആര്‍നെ മെയ്സ്വിങ്കല്‍ വ്യക്തമാക്കി. "വാഹന വ്യവസായം കടന്നുപോകുന്ന സാഹചര്യം എല്ലാവര്‍ക്കും അറിയാം, കമ്പനിയുടെ നിലനില്‍പ്പിനായി അടിയന്തരമായി തീരുമാനങ്ങള്‍ നടപ്പിലാക്കിയേ മതിയാകൂ," അദ്ദേഹം പറഞ്ഞു.
ഹാനോവര്‍, എംഡന്‍, സ്വിക്കാവു ഫാക്ടറികളുടെയും ഓഡി പ്ളാന്റുകളുടെയും ഭാവി അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം. 2030 വരെ ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കമ്പനിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായതോടെ ജനുവരി മുതല്‍ രാജ്യമൊട്ടാകെ വന്‍ പണിമുടക്കുകളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്.

Comments: